ബലോട്ടെല്ലി തിരിച്ചെത്തി, സൗഹൃദമത്സരങ്ങൾക്ക് മാൻചിനി ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

2014 ലോകകപ്പിന് ശേഷം ഇറ്റാലിയൻ ടീമിൽ ബലോട്ടെല്ലി തിരിച്ചെത്തി. സൗഹൃദമത്സരങ്ങൾക്കായി പ്രഖ്യാപിച്ച 30 അംഗ ടീമിലാണ് ഫ്രഞ്ച് ക്ലബ് നൈസിന്റെ ആക്രമണ താരം ഇടം നേടിയത്. റോബർട്ടോ മാൻചിനിയുടെ ഇറ്റലി നെതർലാൻഡ്, യുഎഇ, ഫ്രാൻസ് എന്നിവരോടാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുക. യുഎഇക്കെതിരെ സാൻ ഗല്ലോയിൽ മെയ് 28 നാണു റോബർട്ടോ മാൻചിനിയുടെ ഇറ്റാലിയൻ കോച്ചായിട്ടുള്ള ആദ്യ മത്സരം നടക്കുക.

June 1 ന് നൈസിൽ വെച്ച് ഇറ്റലി ഫ്രാൻസിനെ നേരിടും. June 4.ന് ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ വെച്ച് നെതർലാൻഡിസിനെ ഇറ്റലി നേരിടും. ചെൽസി ലെഫ്റ്-ബാക് എമേഴ്സൺ പാൽമൈറി, ടോറിനോ മിഡ്‌ഫീൽഡർ ഡാനിയേൽ ബസെല്ലി, ക്രോട്ടൺ മിഡ്‌ഫീൽഡർ റോലാൻഡോ മന്ദ്രഗോറ, സസുയോളോ സ്‌ട്രൈക്കർ ഡൊമെനിക്കോ ബെറാർഡി, അറ്റലാന്റ ഡിഫൻഡർ മാറ്റിയ കാൽഡറാ എന്നിവർക്ക് ദേശീയ ടീമിലേക്ക് ലഭിച്ച ആദ്യത്തെ അവസരമാണിത്.

Goalkeepers: Gianluigi Donnarumma (Milan), Mattia Perin (Genoa), Salvatore Sirigu (Torino);

Defenders: Leonardo Bonucci (Milan), Mattia Caldara (Atalanta), Domenico Criscito (Zenit), Danilo D’Ambrosio (Inter), Mattia De Sciglio (Juventus), Emerson Palmieri Dos Santos (Chelsea), Alessio Romagnoli (Milan), Daniele Rugani (Juventus), Davide Zappacosta (Chelsea);

Midfielders: Daniele Baselli (Torino), Giacomo Bonaventura (Milan), Bryan Cristante (Atalanta), Alessandro Florenzi (Roma), Jorginho (Napoli), Rolando Mandragora (Crotone), Claudio Marchisio (Juventus), Lorenzo Pellegrini (Roma);

Forwards: Mario Balotelli (Nizza), Andrea Belotti (Torino), Domenico Berardi (Sassuolo), Federico Bernardeschi (Juventus), Federico Chiesa (Fiorentina), Ciro Immobile (Lazio), Lorenzo Insigne (Napoli), Matteo Politano (Sassuolo), Simone Verdi (Bologna), Simone Zaza (Valencia)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെടിക്കെട്ട് തുടക്കത്തിനു ശേഷം സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, പ്രസീദ് കൃഷ്ണയ്ക്ക് 4 വിക്കറ്റ്
Next articleസാമ്പത്തിക ഞെരുക്കം, ശ്രീലങ്കയുടെ വിന്‍ഡീസ് പരമ്പരയില്‍ മാറ്റം വന്നേക്കാം