Site icon Fanport

18 ഗോളുകൾ, 18 ഗോളടിക്കാർ, ഗോൾ വേട്ട അവസാനിപ്പിച്ച് ഇറ്റലി

വ്യത്യസ്തമായൊരു നേട്ടമാണ് ലിച്ചെസ്റ്റെയിനെതിരായ യൂറോ യോഗ്യത മത്സരത്തിലൂടെ ഇറ്റലി സ്വന്തമാക്കിയത്. ഇറ്റാലിയൻ ടീമിന്റെ കഴിഞ്ഞ 18 ഗോളുകളും പിറന്നത് 18 വ്യത്യസ്ത താരങ്ങളിൽ നിന്നാണ്. ലിച്ചെൻസ്റ്റെയിനിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അസൂറികൾ തകർത്തെറിഞ്ഞത്. ഫാബിയോ ക്വാഗ്ലിയരെല്ല ഇരട്ട ഗോളുകൾ നേടിയതോടെയാണ് ഈ ഗോൾ സ്കോറിങ് നേട്ടത്തിന് അവസാനമുണ്ടായത്.

2017 ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ചാണ് 18 വ്യത്യസ്ത താരങ്ങൾ ഗോളടിച്ചിരിക്കുന്നത്. മാർക്കോ വെരാട്ടി, സെൻസി,ക്വാഗ്ലിയരെല്ല, മറ്റെയോ പോളിറ്റനോ, ക്രിസ്റ്റ്യാനോ ബിരാഗി, ഫെഡറികോ ബെർണാർഡസ്ക്കി, ജോർജിൻഹൊ, സിമോൺ സാസ, ലിയനാർഡോ ബൊനുചി, ആൻഡ്രിയ ബെലോട്ടി, മാരിയോ ബലോറ്റെല്ലി, ലോറെൻസോ ഇൻസെയിൻ, അന്റോണിയോ കേന്ദ്രീവ, കെല്ലിയ്‌നി, ഇമ്മൊബിൽ, മനോലോ ഗാബിയാദിനി, എന്നി താരങ്ങളാണവർ.

Exit mobile version