Site icon Fanport

15 ഗോളുകൾ, 15 ഗോളടിക്കാർ, ഇറ്റലിയിലോ ഗോളടിക്കാർക്ക് പഞ്ഞം

ഇറ്റാലിയൻ ടീമിന്റെ കഴിഞ്ഞ പതിനഞ്ച് ഗോളുകളും പിറന്നത് പതിനഞ്ച് വ്യത്യസ്ത താരങ്ങളിൽ നിന്നാണ്. യൂറോ യോഗ്യതാ മത്സരത്തിലും രണ്ടു ഗോളുകൾ നേടാൻ ഇറ്റാലിയൻ താരങ്ങൾക്ക് കഴിഞ്ഞു. യുവന്റസ് യുവതാരം മോയിസി കീനും നിക്കോള ബാരെല്ലയുമാണ് ഫിൻലാൻഡിനെതിരെ ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത്.

2017 ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ചാണ് 15 വ്യത്യസ്ത താരങ്ങൾ ഗോളടിച്ചിരിക്കുന്നത്. മറ്റെയോ പോളിറ്റനോ, ക്രിസ്റ്റ്യാനോ ബിരാഗി, ഫെഡറികോ ബെർണാർഡസ്ക്കി, ജോർജിൻഹൊ, സിമോൺ സാസ, ലിയനാർഡോ ബൊനുചി, ആൻഡ്രിയ ബെലോട്ടി, മാരിയോ ബലോറ്റെല്ലി, ലോറെൻസോ ഇൻസെയിൻ, അന്റോണിയോ കേന്ദ്രീവ, കെല്ലിയ്‌നി, ഇമ്മൊബിൽ, മനോലോ ഗാബിയാദിനി എന്നി താരങ്ങളാണവർ.

Exit mobile version