ഇതാണ് ഡെർബി, തുർക്കിയിൽ പിറന്നത് 5 റെഡ് കാർഡ്, 12 മഞ്ഞ, രണ്ടു പെനാൾട്ടി

തുർക്കിയിൽ ഇന്നലെ നടന്നതാണ് ഡർബി. വീറും വാശിയും ഒട്ടും ചോരാതെ‌ നടന്ന ഇസ്താംബുൾ ഡർബിയിൽ ബെസികാസും ഫെനർബചെയും ഏറ്റുമുട്ടിയപ്പോൾ ഗോളുകളേക്കാൾ പിറന്നത് ഫൗളുകളും കാർഡുകളും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫെനർബചെ വിജയിച്ച മത്സരത്തിൽ ആകെ പിറന്നത് അഞ്ചു ചുവപ്പു കാർഡുകളും 12 മഞ്ഞ കാർഡുകളും.

അഞ്ച് ചുവപ്പു കാർഡിൽ മൂന്നു ചുവപ്പു കാർഡുകളും പിറന്നത് അവസാന അഞ്ചു മിനുട്ടിലായിരുന്നു. കളിക്കാർ മാത്രമല്ല ബെസികാസ് മാനേജർക്കും മത്സരത്തിൽ മാർച്ചിംഗ് ഓർഡർ കിട്ടി. ബെസികാസ് താരങ്ങായ റിക്കാർഡോ കരിസ്മ, ഹുചിൻസൺ, ഒസ്യാകുപ് എന്നിവരും ഫെനർബചെ താരങ്ങളായ നെറ്റൊ, ഇസ്മയിൽ കൊയ്ബസി എന്നിവരുമാണ് ചുവപ്പു വാങ്ങി കളം വിട്ടത്.

റെഫറിയുടെ തെറ്റായ തീരുമാനങ്ങളും നിരവധി കണ്ട മത്സരത്തിൽ ഫെനർബചെ അടിച്ച രണ്ടു ഗോളുകളും പെനാൾട്ടിയിൽ നിന്നായിരുന്നു. റയാൻ ബാബെൽ ആണ് ബെസികാസിന്റെ ഗോൾ നേടിയത്. ബെസികാസ് നേടിയ മറ്റൊരു ഗോൾ റെഫറിയുടെ തെറ്റായ ഓഫ്സൈഡ് വിധികാരണം അനുവദിച്ചതുമില്ല. പരാജയപ്പെട്ടെങ്കിലും ബെസികാസ് ലീഗിൽ രണ്ടാമതു ഫെനർബചെ മൂന്നാമതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleFanzone | ചരിത്ര വിജയത്തിന്റെ ഓര്‍മ്മ പുതുക്കല്‍
Next articleപരമ്പര സാധ്യത നിലനിര്‍ത്താനായി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും