അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേര് സ്വീകരിച്ച് ഇസ്രായേലി ഫുട്ബോൾ ടീം

- Advertisement -

ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ്ബായ ബേയ്റ്റാർ ജെറുസലേം അമെരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച് പുനർനാമകരണം ചെയ്തു. ആറ് തവണ ഇസ്രായേൽ ചാമ്പ്യന്മാരായ ബേയ്റ്റാർ ജെറുസലേം ഇനിമുതൽ ബേയ്റ്റാർ ട്രംപ് ജെറുസലേം എന്ന പേരിൽ അറിയപ്പെടും. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി റെക്കഗ്നൈസ് ചെയ്തതിലും അവിടെ ഒരു എംബസി തുറന്നതിലും ആദര സൂചകമായിട്ടാണ് ട്രംപിന്റെ പേരിട്ടത്.

“For 70 years Jerusalem has been awaiting international recognition, until President Donald Trump, in a courageous move, recognized Jerusalem as the eternal capital of Israel,” എന്നാണ് ബേയ്റ്റാർ ട്രംപ് ജെറുസലേം ട്വിറ്ററിൽ കുറിച്ചത്. ഇസ്രായേൽ ദേശീയവാദികളുടെ ഗ്രൂപ്പായ ല ഫാമിലിയയുടെ പേരിലാണ് ബേയ്റ്റാർ ട്രംപ് ജെറുസലേം അറിയപ്പെടുന്നത്. ഒട്ടേറെ റേസിസം വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ക്ലബ്ബാണ് ബേയ്റ്റാർ. ഒരൊറ്റ അറബ് താരം പോലും കളിക്കാത്ത ഏക ഇസ്രായേലി പ്രീമിയർ ലീഗ് ടീം ആണ് ബേയ്റ്റാർ ട്രംപ് ജെറുസലേം. റീവിഷനിസ്റ് സയോണിസ്റ് പ്രസ്ഥാനങ്ങളോട് അടുത്ത് നിന്ന് പ്രവർത്തിച്ചിരുന്നു ബേയ്റ്റാർ ട്രംപ് ജെറുസലേം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement