ഇസ്രായേലിൽ ചെന്ന് കളിക്കാൻ മെസ്സിയും സംഘവും തയ്യാറല്ല, മത്സരം ഉപേക്ഷിക്കും

- Advertisement -

ഫലസ്തീൻ പ്രതിഷേധങ്ങളുടെ സമ്മർദ്ദങ്ങൾ വിജയം കണ്ടതായാണ് അർജന്റീനയിലെ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. ജൂൺ 10ന് ജെറുസലേമിൽ വെച്ച് നടക്കേണ്ടിയിരുന്ന അർജന്റീനയും ഇസ്രായേലും തമ്മിലുള്ള സൗഹൃദ മത്സരം ഉപേക്ഷിക്കാൻ അർജന്റീന തീരുമാനിച്ചിരിക്കുകയാണ്. ഫലസ്ഥീനിലെയും അറബ് ജനതയുടെയും പ്രതിഷേധവും ഒപ്പം സുരക്ഷാ കാരണങ്ങളുമാണ് ഇസ്രായേൽ യാത്ര ഒഴിവാക്കാനുള്ള കാരണം.

ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെ ഭരണാധികാരികൾ തമ്മിൽ ചർച്ച നടത്തിയതായും തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതായുമാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയും മസ്കരാനോയും ഉൾപ്പെടെയുള്ള താരങ്ങൾ ലോകകപ്പിന് മുമ്പ് ഇത്രയും സമ്മർദ്ദമുള്ള സ്ഥലത്ത് ചെന്ന് കളിക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ട് പറയുന്നു.

മുമ്പ് ഫലസ്തീന്റെ ഭാഗമായിരുന്ന പ്രദേശമായിരുന്നു ജെറുസലേം. ലോകകപ്പിന് മുമ്പായി അർജന്റീനയ്ക്ക് ഉണ്ടായിരുന്ന അവസാന സൗഹൃദ മത്സരമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement