Site icon Fanport

യുവതാരം ആയുഷ് ദേവ് എഫ് സി ഗോവയിൽ

യുവതാരം ആയുഷ് ദേവിനെ എഫ് സി ഗോവ സ്വന്തമാക്കി. 19കാരനായ മധ്യനിര താരം ഐസാൾ വിട്ട് ആണ് എഫ് സി ഗോവയിലേക്ക് എത്തുന്നത്. നീണ്ട കാലമായി ആയുഷ് ദേവ് ഛേത്രി ഐസാളിനൊപ്പം ആണ്. 2019ൽ താരം ഐസാളിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. കരാർ തീർന്നതോടെ ഐസോൾ വിടുന്നതായി ആയുഷ് ദേവ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. എഫ് സി ഗോവയിൽ ദീർഘകാല കരാർ താരം ഒപ്പുവെക്കും. കഴിഞ്ഞ ഐലീഗിൽ പത്ത് മത്സരങ്ങൾ താരം കളിച്ചിരുന്നു. മൂന്ന് ഗോളുകളും താരം നേടി.

Exit mobile version