Site icon Fanport

പഞ്ചാബ് എഫ് സിയുടെ യുവ വിങ്ങർ എഫ് സി ഗോവയിൽ

പഞ്ചാബ് എഫ് സിയുടെ യുവതാരമായ മകൻ വിങ്കിൽ ചോതെ ഇനി എഫ് സി ഗോവയിൽ കളിക്കും. 20കാരനായ താരം എഫ് സി ഗോവയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. പഞ്ചാബ് എഫ് സിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിൽ ആണ് ചോതെ ഗോവയിലേക്ക് എത്തുന്നത്. വരുന്ന സീസൺ എഫ് സി ഗോവയ്ക്ക് ഒപ്പം ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിക്കും.

മിനേർവ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രണ്ട് സീസൺ മുമ്പ് മിനേർവ എലൈറ്റ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ആ ടീമിലെ പ്രധാനിയായിരുന്നു. രണ്ട് വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ്. അവസാന രണ്ട് സീസണിലും മിനേർവയുടെ സീനിയർ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. മിനേർവക്ക് ഒപ്പം എ എഫ് സി കപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിക്ക് ഒപ്പം 13 ഐലീഗ് മത്സരങ്ങളും കളിച്ചിരുന്നു.

Exit mobile version