യുവതാരങ്ങൾക്ക് ISLൽ കൂടുതൽ അവസരം, U-21 താരങ്ങളെ ഡ്രാഫ്റ്റില്ലാതെ സൈൻ ചെയ്യാം

ഐ എസ് എല്ലിൽ ഫുട്ബോൾ ആരാധകർക്ക് ഏറെ സ്വീകാര്യമായേക്കാവുന്നതും ഫുട്ബോൾ ക്ലബുകൾക്ക് ഏറെ ആശ്വാസമായേക്കുന്നതുമായ തീരുമാനങ്ങൾ വരുന്നു. ഡ്രാഫ്റ്റ് സൈനിംഗ് എന്ന തലവേദന യുവതാരങ്ങളെ ബാധിക്കാതിരിക്കാൻ 21 വയസിനു താഴെ ഉള്ളവരെ നേരിട്ട് സൈൻ ചെയ്യാൻ ഐ എസ് എൽ വിടുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഇത് കൂടുതൽ യുവതാരങ്ങൾക്ക് ക്ലബുകളിൽ കൂടുതൽ അവസരം ഒരുക്കും. മാത്രമല്ല ഒരു വർഷത്തോളമായൊ ഇന്ത്യയിലുടനീളം സ്കൗട്ട് ചെയ്തു നടന്ന ക്ലബ് അധികൃതർക്കും കോച്ചുകൾക്കും ആശ്വാസവുമാകും. പലരും മാസങ്ങളായി സ്കൗട്ട് ചെയ്ത് കണ്ടുവെച്ചവരെ എങ്ങനെ ടീമിൽ എത്തിക്കും എന്ന സംശയത്തിലായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ടീമിലെടുക്കുന്നതും ഈ ഇളവ് വെച്ചാണെന്നാണ് അറിവ്. നേരത്തെ ജിഷ്ണു ബാലകൃഷ്ണനും വേറെ രണ്ടു മലയാളി താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് മൂന്നു വർഷത്തിനു മുകളിലുള്ള കരാർ ഓഫർ ചെയ്തിരുന്നു. മൂന്നു കളിക്കാരുമായുള്ള ചർച്ചകൾ വരും ദിവസങ്ങളിലും നടക്കും. ഐ എസ് എൽ പതിയെ ആണെങ്കിലും യുവതാരങ്ങൾക്ക് വലിയ അവസരം ഒരുക്കാൻ തുടങ്ങുകയാണ് എന്ന് വേണം ഈ നീക്കളിൽ നിന്ന് അനുമാനിക്കാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഊർജ കപ്പ്; കേരളത്തിന്റെ പെൺകുട്ടികളും സെമിയിൽ
Next articleറൊണാൾഡോ റൂമറുകളിൽ കഴമ്പില്ലെന്ന് റയൽ പ്രസിഡന്റ്