Site icon Fanport

രണ്ട് യുവതാരങ്ങൾക്ക് ഹൈദരാബാദ് എഫ് സിയിൽ പുതിയ കരാർ

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി രണ്ട് യുവതാരങ്ങളുടെ കരാർ ഹൈദരാബാദ് എഫ് സി പുതുക്കി. മധ്യനിര താരം അഭിഷേക് ഹാൾദറും ഡിഫൻഡറായ ഡിബിൾ ഭഗതും ആണ് ഹൈദരബാദ് എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചത്. രണ്ട് താരങ്ങൾക്കു രണ്ട് സീസണിലേക്കാണ് കരാർ.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിക്ക് വേണ്ടി 10 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അഭിഷേക് ഹാൾദർ. 20കാരനായ താരം പൂനെ സിറ്റി റിസേർവ്സിലൂടെ വളർന്നു വന്ന താരമാണ്. ഡിമ്പിൾ ഭഗത് മുമ്പ് ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിലൂടെ ഐ എസ് എല്ലിൽ സജീവമാകാം എന്നാണ് ഡിമ്പിൾ വിശ്വസിക്കുന്നത്.

Exit mobile version