മഞ്ഞക്കടലില്‍ ലയിക്കാന്‍ കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിലേക്ക്

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ നിന്നും ഒരു ഇന്നോവ കാറില്‍ കൊച്ചിയിലേക്ക് ഒരു സംഘം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ യാത്ര കൗതുകമാവുകയാണ്. തീർത്തും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടേയും ബ്ലാസ്റ്റേഴ്സിന്റെ നിറമായ മഞ്ഞയും കൊണ്ട് അലങ്കരിച്ചാണ് ഇന്നോവ ഒരുക്കിയിരിക്കുന്നത്.

കോച്ച് റെനെയും ക്യാപ്റ്റൻ ജിങ്കാനും മുതൽ കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് റാഫി വരെ ഇന്നോവയിൽ ഉണ്ട്. ഏഴംഗ സംഘമാണ് ഇന്നൊവയിൽ ഉള്ളത്. അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ക്യാപ്റ്റൻ റമീസ് അതിഞ്ഞാലിന്റെ നേതൃത്വത്തിലാണ് യാത്ര. ശിഹാബ്, സലീം, അസൈനാര്‍, ഷബീര്‍, റാഷിദ് തുടങ്ങിയവരും ഉണ്ട്.

നാളെ ഉച്ചയോടെ ഈ‌ സംഘം കൊച്ചിയിൽ എത്തും. ബ്ലാസ്റ്റേഴ്സിനോടുള്ള കേരളത്തിന്റെ ആരാധനയുടെ ഒരു ഉദാഹരണം മാത്രമാണ് ഈ‌ സംഘം. നാളെ ഇത്തരത്തിൽ ഉള്ള പല അത്ഭുതങ്ങളും കൊച്ചിയിൽ കാണാൻ കഴിയും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ടെസ്റ്റില്‍ ഇടമില്ല, രഞ്ജി കളിക്കാന്‍ അനുമതി ലഭിച്ച് ഇഷാന്ത് ശര്‍മ്മ
Next articleസ്മാക്ക് മീഡിയ സബാന് മൂന്നു ഗോള്‍ വിജയം