സിസ്കോ ഹെർണാണ്ടസ് ബെംഗളൂരു എഫ് സിയിലേക്ക് തിരികെ എത്തിയേക്കും

122587 Ixkbubnwyg 1561465546
- Advertisement -

മുൻ ബെംഗളൂരു എഫ് സി താരം സിസ്കോ ഹെർണാണ്ടസ് ബെംഗളൂരു എഫ് സിയിൽ തിരികെ എത്തിയേക്കും എന്ന് സൂചനകൾ. ഈ സീസണിൽ പതിവിന് വിപരീതമായി കഷ്ടപ്പെടുന്ന ബെംഗളൂരു എഫ് സി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സിസ്കോയെ സൈൻ ചെയ്യാൻ ആണ് ശ്രമിക്കുന്നത്. 2018-19 സീസണിലായിരുന്നു സിസ്കോ ബെംഗളൂരുവിന് വേണ്ടി കളിച്ചിരുന്നത്.

32കാരനായ സികോ ആ സീസണിൽ 20 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. അഞ്ച് അസിസ്റ്റും ഒരു ഗോളും താരം നേടിയിരുന്നു. അതിനു ശേഷം ഒഡീഷ എഫ് സിയിലും സിസ്കോ കളിച്ചിരുന്നു. ബെംഗളൂരു സൈനിംഗ് പൂർത്തി ആക്കുക ആണെങ്കിൽ ഫെബ്രുവരി ആദ്യ വാരത്തോടെ താരത്തിന് ബെംഗളൂരുവിനായി കളിക്കാൻ ആകും.

മല്ലോർക്ക എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. സ്പാനിഷ് ക്ലബുകളായ റീയുസ്, ജിമ്നാസ്റ്റിറ്റ എന്നീ ക്ലബുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement