റഫറിയുടെ തീരുമാനം തെറ്റി, ബെംഗളുരുവിനെതിരെ ഗോളടിക്കും : സി.കെ വിനീത്

- Advertisement -

ബെംഗളൂരുവിനെതിരെ ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വിലപ്പെട്ട 3 പോയിന്റ് നേടികൊടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ ഹീറോ സി.കെ വിനീത്. ചെന്നൈയിന് എതിരെ മത്സര ശേഷം സംസാരിക്കുകയായിരുന്നു വിനീത്. അതെ സമയം ബെംഗളൂരുവിന് എതിരെ ഗോളടിച്ചാൽ ആഘോഷിക്കില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ അടുത്ത മത്സരം കൊച്ചിയിൽ ബെംഗളൂരു എഫ്.സിക്കെതിരെയാണ്. സി.കെ. വിനീതിന്റെയും റിനോ ആന്റോയുടെയും മുൻ ക്ലബ്ബാണ് ബെംഗളൂരു എഫ്.സി. ഇരു താരങ്ങളും ബെംഗളൂരു എഫ്.സിയുടെ കൂടെ ഐ ലീഗ് ചാമ്പ്യന്മാർ ആയിട്ടുണ്ട്. 2016-17  ഫെഡറേഷൻ കപ്പും ബെംഗളൂരു എഫ്.സിയുടെ കൂടെ വിനീതും റിനോയും നേടിയിട്ടുണ്ട്. ബെംഗളൂരു എഫ്.സിയുടെ എ.എഫ്.സി കപ്പ് മത്സരത്തിനിടെ ബെംഗളൂരു ആരാധകർ താരങ്ങളെ അപമാനിച്ചത് വാർത്തയായിരുന്നു. അന്ന് മുതൽ കേരള ആരധകർ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തിൽ ചെന്നൈയിന്  അനുകൂലമായി പെനാൽറ്റി വിളിച്ച റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്നും വിനീത് പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ റഫറിയുടെ വിമർശിക്കുന്നില്ലെന്ന് പറഞ്ഞ വിനീത് റഫറിയും ഞമ്മളെ പോലെയുള്ള മനുഷ്യരാണെന്ന് കൂട്ടിച്ചേർത്തു.

ചെന്നൈയിന് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് ജയം കൊണ്ട് ക്രിസ്ത്മസ് സമ്മാനം നൽകാൻ പറ്റാത്തതിൽ വിഷമം ഉണ്ടെന്നും വിനീത് പറഞ്ഞു.  ആദ്യ പകുതിയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് വിനയായത് എന്നും വിനീത് പറഞ്ഞു.  ജയിക്കേണ്ട മത്സരമായിരുന്നു എന്നും വിനീത് കൂട്ടിച്ചേർത്തു.

സ്വന്തം ഫിനിഷിങ്ങിൽ താൻ സന്തോഷവാൻ അല്ലെന്നും ഇത്തരത്തിലുള്ള അവസരങ്ങൾ ഗോളാക്കിയാൽ മാത്രമേ ഇങ്ങനെയുള്ള മത്സരങ്ങൾ ജയിക്കാൻ സാധിക്കും എന്നും വിനീത് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement