
നാളെ മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ വെസ് ബ്രൗൺ ടീമിലുണ്ടാവില്ലെന്ന് സൂചന നൽകി കേരള കോച്ച് റെനെ മുളൻസ്റ്റീൻ. മുംബൈക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് താരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് റെനേ വെസ് ബ്രൗൺ ടീമിലുണ്ടാവാൻ സാധ്യത കുറവാണെന്ന് അറിയിച്ചത്.
പരിശീലന മത്സരത്തിൽ പരിക്കേറ്റ വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഇടം നേടിയിരുന്നില്ല. രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ പ്രധിരോധ നിരയിൽ പെട്ടന്നൊരു മാറ്റത്തിനു സാധ്യത കുറവാണ്.
“വെസ് ബ്രൗണിന് എത്രയും പെട്ടന്ന് ഗ്രൗണ്ടിൽ ഇറങ്ങാനാണ് ആഗ്രഹം. കേരളത്തിന്റെ പ്രധിരോധ നിരയിൽ സന്തോഷ് ജിങ്കനും ലാകിച് പെസിച്ചും നല്ല ജോഡിയാണ്. വെസ് ബ്രൗൺ മത്സരത്തിന് പാകമായ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് വരെ തിരക്ക് കൂട്ടേണ്ടതില്ല” റെനെ പറഞ്ഞു.
രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സമയം പന്ത് കൈവശം വെച്ചെന്നും ഒരു ഗോൾ നേടിയാൽ താരങ്ങൾക്ക് ആത്മവിശ്വാസം വരുമെന്നും റെനെ പറഞ്ഞു. വെസ് ബ്രൗൺ ടീമിലെത്തിയാൽ മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പ്രധിരോധ നിരക്കാരെ അണിനിരത്തിയാവും ഇറങ്ങുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial