വെസ് ബ്രൗണും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രധിരോധ താരം വെസ് ബ്രൗണും സ്പെയിനിലെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തി. ഇതോടെ ഇന്ത്യൻ താരങ്ങൾ ഒഴികെ ബാക്കി എല്ലാവരും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തി. ഈ വർഷത്തെ മികച്ച സൈനിങ്‌ ആയ ബെർബെറ്റോവ് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധിരോധ നിരയിലെ ഉരുക്കു കോട്ടയായിരുന്ന ബ്രൗൺ ജിങ്കനടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരക്കൊരു മുതൽക്കൂട്ടാണ്.

 

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സ്പെയിനിൽ പരിശീലനത്തിൽ

പതിനഞ്ചു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗൺ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യൻസ്ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗൺ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article87 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പിൽ
Next articleധനുഷ്ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്ത് ശ്രീലങ്ക ക്രിക്കറ്റ്