ലോകത്തെ മികച്ച ആരാധകർക്കു മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നു എന്ന് വെസ് ബ്രൗൺ

- Advertisement -

 

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും പുതിയ സൈനിങ്ങായ വെസ് ബ്രൗണിന്റെ ആദ്യ പ്രതികരണം. ലോകത്തെ തന്നെ ഏറ്റവും മികച്ച ആരാധകർക്ക് മുന്നിൽ കളിക്കാൻ അക്ഷമനായി കാത്തിരിക്കുക ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കുറിച്ച് പ്രതികരിച്ചത്.

ഒപ്പം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വെസ് ബ്രൗൺ ആശംസകളും നേർന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർക്കു മുന്നിൽ 15 വർഷത്തോളം കളിച്ച താരമാണ് ലോകത്തെ മികച്ച ആരാധകരുടെ കൂട്ടത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരേയും ചേർത്തു പറഞ്ഞിരിക്കുന്നത്.

വെസ് ബ്രൗണിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്ററിൽ വൻ വരവേൽപ്പാണ് നൽകുന്നത്. താരത്തിന് കേരളത്തിലേക്ക് സ്വാഗതം പറഞ്ഞ ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡ് ചെയ്യുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement