ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ രഹിത സമനിലയെക്കാളും കേരള ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാഴ്ത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിർ ടീമിലെ കളിക്കാരൻ കളിയുടെ 64 ആം മിനുറ്റിൽ പരിക്കുമായ് പുറത്തേക്ക് പോയപ്പോൾ ആണ്…

ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളെ മുഴുവൻ തന്റെ പ്രധിരോധ മതിൽ തീർത്തു തടഞ്ഞു നിർത്തുകയും ഒരു കമാണ്ടറുടെ ശരീര ഭാഷയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കുകയും അവസാനം കളി തീരാൻ 26 മിനുറ്റുകളോളം ബാക്കിയുള്ളപ്പോൾ തിങ്ങി നിറഞ്ഞ കാണികളെ മുഴുവൻ കണ്ണീരിലാഴ്ത്തി കൊണ്ട് മുടന്തി കളം വിട്ടതും മറ്റാരുമായിരുന്നില്ല. കേരള ഫുട്ബോളിന്റെ അഭിമാനവും കേരള ഫുട്ബോൾ ആരാധകരുടെ ഓമനയും കേരള ഫുട്ബോളിന്റെ മക്ക ആയ മലപ്പുറത്തിന്റെ വികാരവുമായ അനസ് എടത്തൊടിക…

തങ്ങളുടെ പ്രിയ ടീമിന്റെ മുന്നേറ്റ നിരക്കാർ മുഴുവൻ അനസിന്റെ മനക്കരുത്തിനും നിശ്ചയദാർത്ത്യത്തിനു മുൻപിൽ പരാജയപ്പെടുന്നത് കണ്ടിട്ടും അവരുടെ പ്രിയ താരത്തിന്റെ കാലിൽ പന്ത് തട്ടുമ്പോയെല്ലാം അവർ അനസിനു വേണ്ടി ആർത്തു വിളിച്ചു.. അവസാനം പരിക്കിന് മുന്നിൽ തോറ്റ് കളം വിടുമ്പോയും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായമണിഞ്ഞ കാണികൾ അനസിന്റെ ഫോട്ടോ ഉള്ള ഫ്ലെക്സും പൊക്കിപ്പിടിച്ചു കണ്ണുനീരോട് കൂടി ആണ് അവരുടെ പ്രിയ താരത്തെ യാത്രയാക്കിയത്…

എല്ലാ ഐ സ് ൽ സീസണിലും കേരള ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നതാണ് കേരളത്തിനെതിരെയുള്ള അനസിന്റെ അവസാന സീസൺ ആകണമേ ഇതെന്ന്…അതിനേക്കാൾ ഏറെ അനസും ആഗ്രഹിക്കുന്നുണ്ട് സ്വന്തം കാണികൾക്കു മുൻപിൽ മോഹിപ്പിക്കുന്ന ആ മഞ്ഞ കുപ്പായമണിയുന്ന ഒരു ദിവസത്തിനായി…

നമുക്ക് ഒരിക്കൽ കൂടി പ്രാർത്ഥിക്കാം കളിച്ച 9 കളികളിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രധിരോധം ഒരൊറ്റ തോൽവി പോലും വഴങ്ങാതെ കാത്തു സൂക്ഷിച് ഇന്ത്യയിലെ ഏറ്റവും ഫുട്ബോളർക്കുള്ള അവാർഡും വാങ്ങി ഇന്ത്യൻ ഫുട്ബോളിലെ ഉരുക്കു മനുഷ്യനെന്ന വിളിപ്പേരും സമ്പാദിച്ച് സാദാരണക്കാരനായ ഒരു ഔട്ടോ ഡ്രൈവറിൽ നിന്ന് തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫൂട്ട്ബോളാറിലേക്ക് വളർന്ന് നമ്മുടെ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ അനസ് എടത്തൊടികയെന്ന നമ്മുട പ്രിയ താരത്തിന്റെ പരിക്ക് എത്രയും പെട്ടന്ന് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്താനും.. ഇനി ഒരു ഐ സ് ൽ സീസൺ വരുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ തന്റെ പ്രിയപ്പെട്ട കൂട്ടാളിയും സുഹൃത്തുമായ സന്ദേശ് ജിങ്കനൊപ്പം കേരള ബ്ലാസ്റ്റ്സിന്റെ പ്രതിരോധക്കോട്ട കാക്കുന്നതും കാണാൻ…

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...