വെസ് ബ്രൗണിനോട് തനിക്ക് ആരാധനയായിരുന്നു എന്ന് ജിങ്കൻ

 

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തവുമായ വെസ് ബ്രൗണിനോട് തനിക്ക് അരാധനയായിരുന്നു എന്ന് ജിങ്കൻ. വെസ് ബ്രൗണിന്റെ‌ വലിയ ഫാൻ ആണെന്നും ബ്രൗണിനോട് ഒരുമിച്ച് കളിക്കാൻ കഴിയുന്നതിൽ അഭിമാനം ഉണ്ടെന്നും ജിങ്കൻ ഇന്നലെ സ്റ്റാർസ്പോട്സ് നടത്തിയ ടോക്ക്ഷോയ്ക്കിടെ‌ പറഞ്ഞു.

കഴിഞ്ഞ തവണ ഹ്യൂസിനും ഹെങ്ബർട്ടിനൊപ്പം ഇറങ്ങിയ ജിങ്കന് ഇത്തവണ സെന്റർ ബാക്ക് പൊസിഷനിൽ പാട്ണറാവുക വെസ് ബ്രൗൺ ആകും. ഇരുവരും ചേർന്നുള്ള ഡിഫൻസ് ബ്ലാസ്റ്റേഴ്സിനെ കിരീടത്തിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്പെയിനിൽ ഒരു മാസത്തോളമായി പരിശീലനം നടത്തുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കഴിഞ്ഞ‌ ദിവസമാണ് സ്പെയിനിൽ നിന്ന് തിരിച്ചത്. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ടീം ഐ എസ് എല്ലിനായുള്ള ഒരുക്കം പുനരാരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉബൈദിന്റെ മികവിൽ എഫ് സി കേരള ഫൈനലിൽ
Next articleഗോകുലം എഫ് സിക്ക് ഇന്ന് അങ്കം രണ്ട്!!