Picsart 23 04 15 22 18 02 636

ഇങ്ങനെ ബാറ്റു ചെയ്താൽ വിജയിക്കാൻ ആകില്ല എന്ന് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിലെ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റു വാങ്ങിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ടീമിലെ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ചു. ഇന്ന് മികച്ചമായി ബൗൾ ചെയ്തതിന്റെ ഗുണം ബാറ്റർമാർ ഉപയോഗപ്പെടുത്തിയില്ല എന്ന് വാർണർ പറഞ്ഞു. ഇന്ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഡെൽഹി ക്യാപിറ്റൽസ് 23 റൺസിന് ആണ് പരാജയപ്പെട്ടത്.

പവർപ്ലേ ഓവറിൽ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായാൽ മത്സരങ്ങൾ ജയിക്കാനാകില്ലെന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ പറഞ്ഞു.

“ഞങ്ങൾ നന്നായി ബാറ്റ് ചെയ്യണമെന്ന് ടോസ്സിൽ ഞാൻ പറയുന്നു. ഞങ്ങളുടെ ബാറ്റിംഗ് ഇപ്പോഴും ഒരുമിച്ചല്ല, ഞങ്ങളുടെ ബൗളർമാർ ആർ സി ബിയെ നിയന്ത്രിക്കാൻ നന്നായി ശ്രമിച്ചു. എന്നിട്ടും ആ ടോട്ടൽ പിന്തുടരുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. നോക്കൂ” വാർണർ.

പവർപ്ലേയിൽ നമുക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അങ്ങനെ വന്നാൽ പിന്നെ നിങ്ങൾ പിറകിലായി പോകും. വാർണർ പറഞ്ഞു.

Exit mobile version