Picsart 24 02 29 21 36 27 135

സീസണിലെ വേഗതയേറിയ ഗോളുമായി മലയാളി താരം വിഷ്ണു, എന്നിട്ടും ഈസ്റ്റ് ബംഗാൾ തോറ്റു

മലയാളി താരം പി വിഷ്ണു ആദ്യ മിനുട്ടിൽ തന്നെ ലീഡ് നൽകിയിട്ടും ഈസ്റ്റ് ബംഗാളിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയോട് 2-1 എന്ന സ്കോറിനാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്. മത്സരത്തിന്റെ 32ആം സെക്കൻഡിൽ ആയിരുന്നു വിഷ്ണുവിന്റെ ഗോൾ. മനോഹരമായ റണ്ണിന് ഒടുവിൽ ഇടം കാലു കൊണ്ട് ഒരു നല്ല ഫിനിഷിലൂടെയാണ് വിഷ്ണു ഗോൾ നേടിയത്.

നാൽപ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഒഡീഷ തിരികെയെത്തി. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഡിയേഗോ മൗറീസിയോ ആണ് സമനില നേടിയത്‌. 61ആം മിനുട്ടിൽ റെബെഹോ ഒഡീഷക്ക് ലീഡും നൽകി. ഇത് വിജയഗോളായും മാറി‌.

ഈ ജയത്തോടെ ഒഡീഷ 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്‌. ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി എട്ടാമതും നിൽക്കുന്നു.

Exit mobile version