വിനീത് റായ് ഒഡീഷ വിട്ട് മുംബൈ സിറ്റിയിലേക്ക്

യുവ മിഡ്ഫീൽഡർ വിനീത് റായ് ഒഡീഷ എഫ് സി വിടുന്നു. ഒഡീഷയുടെ ക്യാപ്റ്റൻ കൂടുയായ വിനീതിനെ മുംബൈ സിറ്റി സ്വന്തമാക്കുകയാണ്‌. താരത്തെ ലോൺ അടിസ്ഥാനത്തിൽ ആണ് മുംബൈ സിറ്റി സൈൻ ചെയ്യുന്നത്. ഇരു ക്ലബുകളും ഈ ട്രാൻസ്ഫർ ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിൽ 8 മത്സരങ്ങൾ താരം ഒഡീഷയ്ക്ക് ആയി കളിച്ചിരുന്നു. ഒഡീഷക്ക് വേണ്ടി മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു.

അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു