വിനീതും റിനോ ആന്റോയും ഈസ്റ്റ് ബംഗാളിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സി കെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് എന്ന വാർത്തയ്ക്ക് പിന്നാലെ റിനോ ആന്റോ കൂടെ ഈസ്റ്റ് ബംഗാളിലേക്ക് പോവുകയാണെന്ന വാർത്തകൾ വരികയാണ്. ഇരു താരങ്ങളും ഇപ്പോൾ ഈസ്റ്റ് ബംഗാളുമായി ചർച്ചയിലാണ്. ബെംഗളൂരു എഫ് സിയുടെ താരമായിരുന്ന റിനോ ഇപ്പോൾ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. അവസാന രണ്ടു സീസണിലായി റിനോ ബെംഗളൂരു എഫ് സിക്കായി കളിക്കുകയായിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള താരമാണ് റിനോ ആന്റോ. ബംഗാളിലേക്ക് ഇതാദ്യമായായിരിക്കില്ല റിനോ എത്തുന്നത്. മുമ്പ് മോഹൻ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളിൽ കളിച്ചിട്ടുള്ള റിനോ ആന്റോ അവർക്ക് ഒപ്പം അഞ്ചു കിരീടങ്ങൾ നേടിയിട്ടുണ്ട്.

2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും, 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ നേടിയിട്ടുണ്ട്. വിനീതും റിനോയും ഈസ്റ്റ് ബംഗാളിൽ എത്തുകയാണെങ്കിൽ ഇവർ ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.