മഞ്ഞപ്പടയുടെ കരുത്ത്കൂട്ടാൻ വിനീതും ജിങ്കനും ഇന്ന് സ്പെയിനിലേക്ക്

- Advertisement -

 

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളായ ജിങ്കനും സി കെ വിനീതും ഉൾപ്പെടെ ദേശീയ ക്യാമ്പിൽ ഉണ്ടായിരുന്ന നാലു താരങ്ങളും ഇന്ന് സ്പെയിനിലേക്ക് പറക്കും. സ്പെയിനിൽ മാർബല്ലേയിൽ ക്യാമ്പ് ചെയ്യുന്ന ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം നാളെ ഇവരും ചേരും.

ജിങ്കൻ, സി കെ വിനീത്, ജാക്കിചന്ദ്, ലാൽറുവത്താര എന്നീ നാലു താരങ്ങൾ ഏഷ്യാകപ്പ് യോഗ്യതാ മത്സരം ഉണ്ടായതിനാൽ ദേശീയ ടീമിനൊപ്പം ആയിരുന്നു ഇതുവരെ‌. രണ്ടാഴ്ചയോളമായി സ്പെയിനിൽ ക്യാമൊ ചെയ്യുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ച കൂടി സ്പെയിനിൽ തുടരും.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ പ്രീസിസൺ മത്സരം കളിച്ചിരുന്നു. ആദ്യ മത്സരത്തിൽ മലാഗയിലെ ടീമായ അത്ലറ്റിക്കോ ഡി കോയിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. അടുത്ത പ്രീസീസൺ മത്സരത്തിന് വിനീതിനേയും ജിങ്കനേയും പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement