വിനീതിന്റെ പറക്കും ഗോൾ ഐ.എസ്.എല്ലിലെ മികച്ച ഗോൾ

- Advertisement -

നോർത്ത് ഈസ്റ്റിനെതിരെയുള്ള വിനീതിന്റെ പറക്കും ഗോൾ ഐ.എസ്.എല്ലിൽ ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൻ എഫ്.സിയുടെ ധൻപാൽ ഗണേഷിന്റെ ഗോളും വിനീതിന്റെ ഗോളും തമ്മിലായിരുന്നു മികച്ച ഗോളിനുള്ള പോരാട്ടം. അവസാനം 58.3% വോട്ട് നേടിയാണ് വിനീത് വിജയിയായത്. റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ആയിരുന്നു വിനീത് ഗോൾ നേടിയത്. വിനീതിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. മത്സരത്തിൽ വിനീത് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

ചെന്നൈയുടെ ധൻപാൽ ഗണേഷ് ബെംഗളൂരു എഫ് സിക്കെതിരെ നേടിയ ഹെഡർ, സുനിൽ ഛേത്രിയുടെ ചെന്നൈക്കെതിരായ ഗോൾ, എഫ് സി ഗോവയുടെ ലാൻസറോട്ട ഡെൽഹിക്കെതിരെ നേടിയ ഗോൾ, ഗോവയുടെ തന്നെ അഡ്രിയാൻ കൊലുംഗ നേടിയ ഗോൾ എന്നിവയായിരുന്നു അവസാന വട്ട വോട്ട് എടുപ്പിൽ ഉണ്ടായിരുന്ന ഗോളുകൾ. നേരത്തെ ബ്ലാസ്റ്റേഴ്‌സ് താരം സിഫ്നോസിന്റെ ഗോളും മികച്ച ഗോളായി തിരഞ്ഞെടുത്തിരുന്നു.

വെള്ളിയാഴ്ച ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ചെന്നൈയിൽ വെച്ചാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement