സി കെ വിനീത് ഈസ്റ്റ് ബംഗാളിനൊപ്പം പരിശീലനം ആരംഭിച്ചു

Img 20201124 131916
- Advertisement -

മലയാളി താരം സി കെ വിനീത് ഈസ്റ്റ് ബംഗാളിനൊപ്പം പരിശീലനം ആരംഭിച്ചു. ഗോവയിൽ രണ്ടാഴ്ച മുമ്പ് എത്തിയ വിനീത് ഇന്നലെ ആണ് ക്വാർന്റൈൻ കാലാവധി പൂർത്തിയാക്കിയത്. താരം ഇന്ന് പരിശീലനത്തിൽ ഇറങ്ങി. പരിശീലനം ആരംഭിച്ചത് കൊണ്ട് തന്നെ കൊൽക്കത്ത ഡാർബിക്കുള്ള സ്ക്വാഡിൽ വിനീതും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാച് ഫിറ്റ്നെസ് പ്രശ്നമാകുന്നത് കൊണ്ട് ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. എങ്കിലും താരം ബെഞ്ചിൽ ഉണ്ടായേക്കും. 27ആം തീയതി ആണ് ഐ എസ് എൽ ചരിത്രത്തിലെ ആദ്യ കൊൽക്കത്ത ഡാർബി നടക്കുന്നത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സിക്ക് വേണ്ടി ആയിരുന്നു വിനീത് കളിച്ചിരുന്നത്. അവസാന രണ്ട് സീസണുകൾ അത്ര നല്ലതല്ലായിരുന്ന വിനീത് ഈ സീസണിൽ തന്റെ പഴയ ഫോമിലേക്ക് ഉയരാൻ ആകും ശ്രമിക്കുന്നത്.

Advertisement