മാഞ്ചസ്റ്ററിൽ കണ്ടതല്ല കാഴ്ച, കൊച്ചിയിൽ കാണാൻ പോകുന്നതാണ് എന്ന് വിനീത് ബ്രൗണിനോട്!!

- Advertisement -

“ഓൾഡ് ട്രാഫോഡിൽ കണ്ടതാണ് ഈ ലോകത്തെ ഏറ്റവും ശബ്ദമുള്ള ആരാധകർ എന്നു കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി കൊച്ചിയിലെ മഞ്ഞക്കടലു കാണുന്നതു വരെ കാത്തിരിക്കൂ” കേരളത്തിന്റെ പുതിയ സൈനിങ്ങ് വെസ് ബ്രൗണിനോട് കേരളത്തിന്റെ അഭിമാന താരം സി കെ വിനീത് ട്വിറ്ററിൽ പറഞ്ഞതാണ് ഇത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് അറിയിക്കുമ്പോൾ തന്നെ ലിവർപൂൾ ആരാധകനായ സി കെ വിനീത് വെസ് ബ്രൗണിനേയും മാഞ്ചെസ്റ്ററിനേയും തമാശ രീതിയിൽ ചെറുതാക്കുക കൂടിയാണ്.

സി കെ വിനീതും റിനോ ആന്റോയും വെസ് ബ്രൗണിനെ ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് പുതിയ സീസണ് ഒരുങ്ങുന്നത് എന്നതിനുള്ള തെളിവാണ് വെസ് ബ്രൗണിന്റെ വരവെന്ന് റിനോ ട്വിറ്ററിൽ കുറിച്ചു.

രണ്ടു തവണ ചാമ്പ്യൻസ് ലീഗും നിരവധി തവണ പ്രീമിയർ ലീഗും നേടിയിട്ടുള്ള വെസ് ബ്രൗണിനൊപ്പം ഡ്രെസിംഗ് റൂം പങ്കു വെക്കുന്നത് അഭിമാനിക്കാവുന്ന നിമിഷം ആകുമെന്നും പുതിയ സീസണു വേണ്ടി കാത്തിരിക്കുകയാണെന്നും സി കെ വിനീത് ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement