“വരാൻ പോകുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാനിക്കാൻ വക നൽകുന്ന സീസൺ” – കിബു

Img 20201110 000526
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് അവസാന രണ്ട് സീസണുകൾ നിരാശയുടേത് മാത്രമായിരുന്നു. എന്നാൽ അത്തരം ഒരു നിരാശ ഈ സീസണിൽ ഉണ്ടാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികൂന പറയുന്നു. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കോച്ചാണ് കിബു വികൂന. ഈ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഐ എസ് എല്ലിൽ ഗംഭീര പ്രകടനം തന്നെ നടത്താനുള്ള കഴിവ് ഉണ്ട് എന്ന് കിബു വികൂന പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാനിക്കാവുന്ന സീസണാകും വരാൻ പോകുന്നത്. തന്റെ ടീം കളത്തിൽ 100% നൽകുന്ന കഠിനമായി പ്രയത്നിക്കുന്ന ടീമായിരിക്കും എന്നും അത് താൻ ഉറപ്പു നൽകുന്നു എന്നും വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത് മികച്ച സ്ക്വാഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് ഉയർത്തിയ ഏഴു താരങ്ങളും ക്ലബിന്റെ ഭാവിയിലെ വലിയ താരങ്ങളാവാൻ കഴിവുള്ളവരാണെന്നും വികൂന അഭിപ്രായപ്പെട്ടു.

Advertisement