യുവ ഇന്ത്യൻ ടീം ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വലിയ സൈനിംഗ് കൂടെ ഏതാണ്ട് ഉറപ്പായി. ഇന്ത്യം യുവതാരങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചതായാണ് ഇപ്പോൾ വിവരങ്ങൾ. സൈനിംഗ് വരും ആഴ്ചകളിൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

നാലു വർഷത്തെ നീണ്ട കരാറിൽ ആകും വിക്രം പ്രതാപ് സിംഗിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. വരുന്ന സീസണിൽ വിക്രമിനെ ഇന്ത്യൻ ആരോസിന് തന്നെ ലോണിൽ നൽകുന്നതിനെ കുറിച്ചും ബ്ലാസ്റ്റേഴ്സ് ചിന്തിക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ ക്യാപ്റ്റനാണ് വിക്രം. ഇന്ത്യൻ യുവ ടീമുകളുടെയും നായകനായി കളിച്ചിട്ടുണ്ട് വിക്രം. ചണ്ഡീഗഢ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരമാണ്. മിനേർവ പഞ്ചാബിന്റെയും ഭാഗമയിട്ടുണ്ട് ഈ യുവ പ്രതീക്ഷ. ഈ സീസണിൽ ഇതുവരെ ആരോസിനു വേണ്ടി നാലു ഗോളുകൾ വിക്രം നേടിയിട്ടുണ്ട്.

Previous articleതന്റെ ഹീറോ വസീം അക്രം, കരിയറില്‍ വളരെ സുപ്രധാനമായ പങ്ക് വഹിച്ചത് പാക് താരമെന്ന് ആന്‍ഡ്രൂ ഫ്ലിന്റോഫ്
Next articleശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ബി.സി.സി.ഐ