ജിങ്കന്റെ നേതൃത്വത്തിൽ സ്റ്റേഡിയം ഇളകി മറിച്ച വൈകിംഗ് ക്ലാപ്പ്

- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിനു ശേഷം നടന്ന വൈകിംഗ് ക്ലാപ്പ് ഗംഭീരമായി എന്നു തന്നെ പറയാം. പിച്ചിൽ തങ്ങളുടെ എല്ലാ മികവും നൽകി വിജയം ഉറപ്പിച്ച കളിക്കാർ തന്നെയാണ് വൈകിംഗ് ക്ലാപ്പിന് നേതൃത്വം കൊടുത്തതും.

മത്സരത്തിന്റെ ഫൈനൽ വിസിലിനു ശേഷം ഈസ്റ്റ് ബ്ലോക്ക് സ്റ്റാൻഡിനടുത്തേക്ക് സഹതാരങ്ങളെയുൻ കൂട്ടി എത്തിയ ക്യാപ്റ്റൻ ജിങ്കൻ വൈകിങ് ക്ലാപ്പിന് നേതൃത്വം കൊടുക്കുക ആയിരുന്നു ഗ്യാലറിയിലെ ആരാധകർ മൊത്തം ജിങ്കനും സഹതാരങ്ങൾക്കും ഒപ്പം കൂടിയപ്പോൾ ആ കാഴ്ച തന്നെ ഗംഭീരമായി.

റിസൾട്ട് മോശമായിരുന്നപ്പോഴുൻ മുഴുവൻ പിന്തുണയും നൽകിയ മഞ്ഞപ്പട ആരാധകർക്ക് സി കെ വിനീത് അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement