വിഗ്നേശിന് മുംബൈ സിറ്റിയിൽ പുതിയ കരാർ

Mumbai City Fc Vignesh Dakshinamurthy 768x432

ഇന്ത്യൻ യുവതാരം വിഗ്നേശ് ദക്ഷിണാമൂർത്തി മുംബൈ സിറ്റിയിൽ തന്നെ തുടരും. 23കാരനായ താരത്തിന് ദീർഘകാല കരാർ തന്നെയാണ് മുംബൈ സിറ്റി നൽകിയത്. നാലു വർഷം നീളുന്ന കരാർ താരം ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടിയ മുംബൈ സിറ്റി ടീമിന്റെ പ്രധാന ഭാഗമായിരുന്നു വിഗ്ന്നേഷ്. വിങ്ങർ ആണെങ്കിലും ലൊബേരയുടെ കീഴിൽ ഫുൾബാക്ക് ആയാണ് താരം കളിച്ചത്.

ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു മനോഹര ഗോൾ ഈ കഴിഞ്ഞ ഐ എസ് എല്ലിൽ സ്കോർ ചെയ്യാനും വിഗ്നേശിനായിരുന്നു. 2018 മുതൽ മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടെങ്കിലും ഈ കഴിഞ്ഞ സീസണിലാണ് താരത്തിന് അവസരങ്ങൾ കിട്ടിയത്. ഇതിനകം തന്നെ ഇന്ത്യയുടെ അണ്ടർ 23 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് വിഗ്നേശ്.