വീണ്ടുമൊരു വമ്പൻ സൈനിംഗുമായി എ ടി കെ കൊൽക്കത്ത

എ ടി കെ കൊൽക്കത്ത തിരികെ ഐ എസ് എല്ലിന്റെ തലപ്പത്ത് എത്താൻ ഒരുങ്ങി തന്നെയാണ്. മറ്റൊരു വമ്പൻ സൈനിംഗ് കൂടെ എ ടി കെ കൊൽക്കത്ത പൂർത്തിയാക്കി. ഓസ്ട്രേലിയൻ മധ്യനിര താരമായ ദാരിയോ വിദോസിച് ആണ് എ ടി കെയുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. റോയ് കൃഷ്ണയും, മക്ഹഗും, ലാൻസരോട്ടെയും ഒക്കെ ഉള്ള എ ടി കെ നിര ഇതോടെ അതിശക്തമായി.

കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിലായിരുന്നു വിദോസിച് കളിച്ചത്. മുമ്പ് വെല്ലിങ്ടൻ ഫീനിസ്ക്സിന് വേണ്ടിയും വിദോസിച് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡറായും ഒപ്പം വിങ്ങറുമായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് വിദോസിച്. ഓസ്ട്രേലിയയുടെ അണ്ടർ 20 ടീമിലും മുമ്പ് വിദോസിച് കളിച്ചിട്ടുണ്ട്.

എ ടി കെയിൽ സൈൻ ചെയ്തതിൽ സന്തോഷമുണ്ട് എന്നും ക്ലബിനെ വീണ്ടും ഐ എസ് എൽ ചാമ്പ്യന്മാരാക്കാൻ തനിക്ക് സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്നും വിദോസിച് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.