Site icon Fanport

എഫ് സി ഗോവയുടെ ഒഫർ നിരസിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് എന്ന് വികൂന

മോഹൻ ബഗാൻ വിടുമെന്ന് ഉറപ്പായപ്പോൾ തന്നെ തേടി ഐ എസ് എൽ ക്ലബായ എഫ് സി ഗോവ എത്തിയിരുന്നു എന്ന് കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സിന് മുമ്പ് എഫ് സി ഗോവയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ വന്നപ്പോൾ ഇവിടേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു എന്നും വികൂന പറഞ്ഞു. ഗോവയ്ക്ക് ഒപ്പം എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആണ് ശരിയായ പ്രൊജക്ട് ആയി തനിക്ക് തോന്നിയത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഇന്ത്യൻ താരങ്ങൾ ഉണ്ട് എന്നും പ്ലേ ഓഫാണ് ആദ്യ സീസണിൽ തന്റെ ലക്ഷ്യം എന്നും വികൂന പറഞ്ഞു. തനിക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു എന്നും മോഹൻ ബഗാനിലെ ആദ്യ സീസണിലെ അനുഭവം അവിസ്മരണീയമായിരുന്നു എന്നും വികൂന പറഞ്ഞു.

Exit mobile version