ബാഴ്സലോണയിലൂടെ വളർന്ന വിക്ടർ റോഡ്രിഗസ് ഒഡീഷയിൽ

ഐ എസ് എൽ ക്ലബായ ഒഡീഷ ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് വിങ്ങർ ആയ വിക്ടർ റോഡ്രിഗസ് ആണ് ഒഡീഷയിൽ എത്തിയത്. 32കാരനായ താരം ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് വിക്ടർ റോഡ്രിഗസ്. 1998 മുതൽ 2002 വരെ താരം ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്നു. പിന്നീട് പല നല്ല സ്പാനിഷ് ക്ലബുകൾക്കായും താരം കളിച്ചു.

ലാലിഗയിൽ 140ൽ അധികം മത്സരങ്ങൾ വിക്ടർ റോഡ്രിഗസ് കളിച്ചിട്ടുണ്ട്. എൽചെ, സരഗോസ, ഗെറ്റഫെ എന്നീ ക്ലബുകളുടെ ഭാഗമായിരുന്നു. പിന്നീട് അമേരിക്കയിൽ സിയാറ്റിൽ സൗണ്ടേഴ്സിനായും കളിച്ചു. അവസാന സീസണിൽ എൽചെയുടെ താരമായിരുന്നു. കാറ്റലോണയിലൂടെ ദേശീയ ടീമിനായും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഒഡീഷയും പത്താമത്തെ സൈനിംഗ് ആണ് റോഡ്രിഗസ്.