വിക്ടർ ഹൈദരബാദിൽ തുടരും

Extension Joaovictor

ഹൈദാബാദിന്റെ വിശ്വസ്തനായ തരം ജൊവാവോ വിക്ടർ ക്ലബിൽ കരാർ പുതുക്കി. 2022-23 സീസൺ അവസാനിക്കുന്നതുവരെയുള്ള രണ്ട് വർഷത്തെ കരാറാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ഒപ്പുവെച്ചത്. മിഡ്‌ഫീൽഡിലും പ്രതിരോധത്തിലും അനായാസമായി കളിക്കുന്ന താരമാണ് വിക്ടർ.

32 കാരൻ ഐ‌എസ്‌എല്ലിന്റെ 2019-20 സീസണിൽ ഹൈദരാബാദ് സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായിരുന്നു. 

“ക്ലബിനൊപ്പം ഞാൻ തുടരുന്നതിലും ഈ അത്ഭുതകരമായ കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിലും ഞാൻ സന്തുഷ്ടനാണ്,” കരാർ ഒപ്പുവെച്ച ശേഷം വിക്ടർ പറഞ്ഞു.

മുൻ ലാ ലിഗ മിഡ്ഫീൽഡർ കഴിഞ്ഞ സീസണിൽ മനോലോ മാർക്വേസിനു കീഴിൽ 17 മത്സരങ്ങൾ കളിച്ചു. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സംഭാവന ചെയ്തു.  രണ്ട് തവണ ഹൈദാബാദിന്റെ ക്യാപ്റ്റൻ ആം ബാൻഡും താരം അണിഞ്ഞു.