Site icon Fanport

ജുവാൻഡെയുടെ വരവ് വിസെന്റെയെ കൂടുതൽ അറ്റാക്കിലേക്ക് ഇറക്കാൻ സഹായിക്കും എന്ന് കിബു

കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡറായ സിഡോഞ്ചയ്ക്ക് പകരം ജുവാൻഡെയെ എത്തിച്ചത് പല ആരാധകരെയും നിരാശരാക്കിയിരുന്നു. ഒരു അറ്റാക്കിംഗ് മനോഭാവമുള്ള മധ്യനിരക്കാരനെ മാറ്റി ഡിഫൻസീവ് മിഡിനെ കൊണ്ടുവന്നത് ആയിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്. അതും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കാൻ ഏറെ കഷ്ടപ്പെടുമ്പോൾ. എന്നാൽ ജുവാൻഡെ ടീമിനെ ശക്തിപ്പെടുത്തുക മാത്രമെ ചെയ്യൂ എന്ന് പരിശീലകൻ കിബു പറയുന്നു.

ജുവാൻഡെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയെ വലിയ രീതിയിൽ സഹായിക്കും എന്നും കിബു പറഞ്ഞു. ഇപ്പോൾ ഡിഫൻസീവ് മിഡായി കളിക്കുന്ന വിസെന്റെയെ കൂടുതൽ അറ്റാക്കിലേക്ക് മാറ്റാൻ ജുവാൻഡെയുടെ സാന്നിദ്ധ്യം അനുവദിക്കും. മാത്രമല്ല ജിക്സണെ പോലുള്ള യുവ മിഡ്ഫീൽഡർമാർക്കു കൂടുതൽ അറ്റാക്കിംഗ് റൺ നടത്താനും പുതിയ ഡിഫൻസീവ് മിഡ്ഫീൽറുടെ വരവ് സഹായകരമാകും എന്നും വികൂന പറഞ്ഞു. ഇപ്പോൾ ക്വാരന്റൈനിൽ ഉള്ള ജുവാൻഡെ നാളെ മുംബൈക്ക് എതിരെ കളിക്കാൻ സാധ്യതയില്ല

Exit mobile version