Picsart 22 10 04 13 15 03 598

എഫ് സി ഗോവക്ക് ഒപ്പം രണ്ട് കിരീടമാണ് ലക്ഷ്യം, ഗോവക്ക് കേരള ബ്ലാസ്റ്റേഴ്സുമായി സാമ്യങ്ങൾ ഉണ്ടെന്നും വാസ്കസ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ആല്വാരോ വാസ്കസ് ഇത്തവണ ഐ എസ് എല്ലിൽ എഫ് സി ഗോവയുടെ ജേഴ്സിയിൽ ആണ് ഇറങ്ങുന്നത്. എഫ് സി ഗോവയ്ക്ക് ഒപ്പം ഗോളടിച്ചു കൂട്ടുന്നതല്ല പ്രധാനം എന്നും ടീമിനെ കിരീടത്തിലേക്ക് നയിക്കലാണ് പ്രധാനം എന്നും വാസ്കസ് ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ്ക്ക് അഭിമുഖത്തിൽ പറയുന്നു.

ടീം ആണ് തനിക്ക് എപ്പോഴും ഒന്നാമത്. ലീഗ് വിന്നേഴ്‌സ് ഷീൽഡ്, ഹീറോ ഐഎസ്‌എൽ ട്രോഫി, സൂപ്പർ കപ്പ് എന്നിവയ്‌ക്ക് വേണ്ടി ഞങ്ങൾ പൊരുതും. ഈ സീസണിൽ കുറഞ്ഞത് രണ്ട് ട്രോഫികളെങ്കിലും ടീം ലക്ഷ്യമിടുന്നു. അത് ഉയർത്താൻ ആകുമെന്ന് ഞാൻ കരുതുന്നു. വാസ്കസ് പറഞ്ഞു.

വിജയിക്കാൻ ടീമിനെ സഹായിക്കുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം. എന്നും അദ്ദേഹം പറഞ്ഞു. തന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും ആയി ഒരുപാട് സാമ്യങ്ങൾ ഉണ്ട് എന്നും വാസ്കസ് പറഞ്ഞു.

ടാൽടിക്സിൽ ഇരു ടീമുകളും തമ്മിൽ സമാനതകളുണ്ട്- ഉദാഹരണത്തിന്, ഇരു ടീമുകളും ആദ്യം മുതൽ തന്നെ പന്ത് കൗവശം കളിക്കാൻ ഇഷ്ടപ്പെടുന്ന ടീമുകളാണ്. വാസ്കസ് പറഞ്ഞു. എഫ്‌സി ഗോവയ്ക്ക് എല്ലായ്പ്പോഴും ശക്തമായ ശൈലിയുണ്ട്, ഞങ്ങൾ കൂടുതൽ ആക്രമണാത്മകമായി കളിക്കും എന്നും താരം പറഞ്ഞു.

Exit mobile version