“ആൽവാരോ കൂടെ ഗോൾ നേടിയിരുന്നെങ്കിൽ എല്ലാം പെർഫക്ട് ആയേനെ” – ലൂണ

ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ഈ വിജയത്തിൽ ഏറെ സന്തോഷം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൂണ. ഇന്നലെ ലൂണയുടെ ഒരു ഗോൾ അടക്കം മൂന്ന് ഗോളുകൾക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തോൽപ്പിച്ചത്. ഇന്നലെ ആദ്യ മിനുട്ട് മുതൽ കളി നിയന്ത്രിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു എന്ന് ലൂണ പറയുന്നു.

എങ്കിലും പ്രകടനം പെർഫക്ട് ആണെന്ന് താൻ പറയില്ല. ആൽവാരോ വാസ്കസ് കൂടെ ഗോൾ നേടിയിരുന്നു എങ്കിൽ എല്ലാം പെർഫക്ട് ആയേനെ എന്ന് ലൂണ പറഞ്ഞു. ഇന്നലെ അറ്റാക്കിംഗ് 3യിലെ ലൂണയും ഡിയസും ഗോൾ നേടി എങ്കിലും വാസ്കസിന് ഗോൾ നേടാൻ ആയിരുന്നില്ല. ഇനി ഞായറാഴ്ചയുള്ള അടുത്ത മത്സരത്തിനായുള്ള ഒരുക്കമാണ് എന്നും ലൂണ പറഞ്ഞു.

Exit mobile version