Picsart 23 08 19 14 10 21 862

ആൽവാരോ വാസ്കസ് എഫ് സി ഗോവ വിട്ടു

എഫ് സി ഗോവ താരം ആൽവാരോ വാസ്കസ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു. താരത്തിന്റെ കരാർ റദ്ദാക്കിയതായി ഗോവ തന്നെ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. രണ്ട് വർഷത്തെ കരാറിൽ ഗോവയിൽ എത്തിയ വാസ്കസ് ഒരു വർഷത്തെ കരാർ ബാക്കിയിരിക്കെ ആണ് ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ഗോവയിൽ എത്തിയ വാസ്കസ് 17 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു എങ്കിലും ആകെ ഒരു ഗോൾ മാത്രമെ നേടിയിരുന്നുള്ളൂ.

ബ്ലാസ്റ്റേഴ്സിനായി കളിച്ച സീസണിൽ 8 ഗോളുകളും രണ്ട് അസിസ്റ്റും സംഭാവന ചെയ്ത് ഗംഭീര പ്രകടനം നടത്താൻ വാസ്കസിനായിരുന്നു‌. അദ്ദേഹം ലാലിഗയിലും പ്രീമിയർ ലീഗിലും എല്ലാം മുമ്പ് തിളങ്ങിയ സ്പാനിഷ് താരമാണ് ആൽവാരോ വാസ്കസ്. മൂന്ന് സീസണുകളോളം ഗെറ്റാഫക്ക് ഒപ്പം ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ആൽവാരോ വാസ്കസ്. സ്വാൻസെ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാൻയോൾ, സരഗോസ, ജിമ്നാസ്റ്റിക് എന്നീ ക്ലബുകൾക്കായും കളിച്ചു.

Exit mobile version