പ്രീസീസൺ മത്സരത്തിൽ വാസ്കോ ഗോവയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ

20211015 122542

ഈസ്റ്റ് ബംഗാൾ ഗോവയിൽ നടന്ന അവരുടെ പ്രീസീസൺ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി. ഇന്ന് വാസ്കോ ഗോവയെ നേരിട്ട ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 38ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഹവോകിപിന്റെ ഫിനിഷാണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. 54ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ കളിക്കുന്ന സുഭോ ഘോഷ് ആണ് ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഈസ്റ്റ് ബംഗാൾ അക്കാദമു താരം സിദ്ദാന്ത് ശിരോദ്കർ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഇനി നാളെ ഈസ്റ്റ് ബംഗാൾ സാൽഗോക്കറിനെ നേരിടും.

Previous article2010ന് ശേഷം ആദ്യമായി തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനൽ കളിക്കുവാന്‍ ഇന്ത്യ
Next article24 റൺസ് കൂടെ നേടിയാൽ റുതുരാജിന് ഐ പി എൽ ചരിത്രം എഴുതാം