ജേക്കബോ വരേല ഒഡീഷയുടെ ഫുട്ബോൾ ഡെവലപ്മെന്റ് ഹെഡ്

ഇന്നലെ പരിശീലകനായി ജോസഫ് ഗൊമ്പവുവിനെ നിയമിച്ച ഒഡീഷ ഇന്ന് ഫസ്റ്റ്-ടീം അസിസ്റ്റന്റ് കോച്ചും ഫുട്‌ബോൾ ഡെവലപ്‌മെന്റ് ഹെഡ് ആയും ജാക്കോബോ റമല്ലോ വരേലയെ എത്തിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. യുവേഫ പ്രോ ലൈസൻസുള്ള പരിശീലകനായ ജാക്കോബോ മുമ്പ് അഡ്‌ലെയ്ഡ് യുണൈറ്റഡിന്റെ ഫുട്ബോൾ സ്‌കൂളിന്റെ ഡയറക്ടറുമായിരുന്നു.

യുഡി സാന്താ മാർട്ട, ക്ലബ് ഡിപോർട്ടീവോ നവേഗ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളിൽ അദ്ദേഹം ടെക്നിക്കൽ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് ഫൗണ്ടേഷന്റെ നിരവധി സമ്മർ ക്യാമ്പുകളിലും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പും ഒഡീഷ എഫ് സിക്ക് ഒപ്പം വരേല പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version