മുൻ ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകൻ ഒഡീഷയെ നയിക്കും

- Advertisement -

ഒഡീഷ എഫ് സി അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയുടെ പരിശീലകനായിരുന്ന സ്റ്റുവർട്ട് വില്യം ബക്സ്റ്റർ ആകും ഒഡീഷയുടെ പരിശീലകനായി എത്തു. 2 വർഷത്തെ കരാറിലാകും ബക്സ്റ്റർ എത്തുന്നത്. അവസാന രണ്ടു വർഷമായി ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. മുമ്പ് ഫിൻലാന്റ് ദേശീയ ടീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ജപ്പാനീസ് ക്ലബായ വിസെൽ കോബെ, ദക്ഷിണാഫ്രിക്കൻ ടീമായ സൂപ്പർ സ്പോർട്സ് യുണൈറ്റഡ് എന്നീ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഒഡീഷ എഫ് സി ബക്സ്റ്റർ പരിശീലിപ്പിക്കുന്ന 17ആമത്തെ ടീമാകും. 66കാരനായ താരം മുമ്പ് ഇംഗ്ലീഷ് ഫുട്ബോളിൽ സജീവമായിരുന്ന താരവുമായിരുന്നു.

Advertisement