Site icon Fanport

യു എ ഇയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആറ് ഗോളുകളുടെ തോൽവി

യു എ ഇയിലെ പ്രീസീസണിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ശക്തരായ അൽ വാസലിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായ വെല്ലുവിളി എതിരാളികൾക്ക് നൽകാൻ ഇന്ന് ആയില്ല. എങ്കിലും ശക്തമായ എതിരാളികൾക്ക് എതിരെ കളിക്കാൻ ആയതിലുള്ള ആശ്വാസം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാകും.

കേരള 23 09 09 22 31 49 978

ഇന്ന് ആദ്യ പകുതിയിൽ തന്നെ അൽ വാസൽ 4 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് ആദ്യ പകുതിയിൽ ലൂണയും ലെസ്കോവിചും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. ജപ്പാനീസ് താരം ഡയ്സുകെ രണ്ടാം പകുതിയിലും ഇറങ്ങി. ബ്ലാസ്റ്റേഴ്സ് ഇനി രണ്ടു മത്സരങ്ങൾ കൂടെ യു എ ഇയിൽ കളിക്കും.

സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും ആണ് ബ്ലാസ്റ്റേഴ്സ് ഇനി നേരിടുക.

Exit mobile version