തുർക്കിഷ് വമ്പന്മാരെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

ഫുട്ബോൾ ക്ലബിന്റെ ആരാധകർ തമ്മിലുള്ള ട്വിറ്റർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം. ഫുട്ബോൾ ക്ലബുകളുടെ ആരാധകർ തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ നാലാം റൗണ്ടിൽ നമ്മുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് തുർക്കിയിലെ വമ്പൻ ക്ലബായ ഗലറ്റസെറെയെ ആണ് തോൽപ്പിച്ചത്. 53 ശതമാനം വോട്ടു നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

രണ്ടേ കാൽ ലക്ഷത്തോളം പേർ വോട്ട് ചെയ്തിരുന്നും ഈ വിജയം ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്‌‌. ഇനി സെമി ഫൈനൽ പോരാട്ടമാണ് നടക്കേണ്ടത്‌. ഇതിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാകും എന്ന് തീരുമാനം ആയിട്ടില്ല. സാൻ ബാസ് മീഡിയ എന്ന ഒരു റിസേർച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. മൂന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ ക്ലബായ‌ പെർസിബ് ബാംദുങിനെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.

Previous articleബിക്രംജിത് സിങും ഈസ്റ്റ് ബംഗാളിലേക്ക്
Next articleഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ്സില്‍ ഏറ്റവും പ്രയാസമേറിയത് പന്തിനെതിരെ എറിയുവാന്‍