Site icon Fanport

“രെഹ്നേഷ് ശക്തമായി ഫോമിലേക്ക് തിരികെ വരും” – ഇഷ്ഫാഖ് അഹമ്മദ്

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ടി പി രെഹ്നേഷ് ഫോമിലേക്ക് തിരികെ വരും എന്ന് ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായ ഇഷ്ഫാഖ് അഹമ്മദ്. ഇന്നലെ നടന്ന മത്സരത്തിൽ രെഹ്നേഷ് വരുത്തിയ പിഴവിലൂടെ ആയിരുന്നു ചെന്നൈയിന്റെ ആദ്യ ഗോൾ വന്നത്. എല്ലാവരും രെഹ്നേഷിനെ വിമർശിക്കുന്നതിനിടയിലാണ് രെഹ്നേഷിന് പിന്തുണയുമായി ഇഷ്ഫാഖ് എത്തിയിരിക്കുന്നത്. പിഴവുകൾ സംഭവിക്കുന്നത് സാധാരണയാണ് എന്ന് ഇഷ്ഫാഖ് പറഞ്ഞു.

പിഴവു സംഭവിച്ചു എന്നത് രെഹ്നേഷിന് അറിയാം. കുറേ കാലമായി ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് രെഹ്നേഷ്. മാനസികനായി കരുത്തുള്ള താരം. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ഈ പിഴവുകൾ മറന്ന് ഫോമിലേക്ക് തിരികെ വരാൻ രെഹ്നേഷിനാകും. ഇഷ്ഫാഖ് പറഞ്ഞു. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോളുകൾ എല്ലാം വ്യക്തിഗതമായ പിഴവുകൾ ആണെന്നും സഹപരിശീലകൻ പറഞ്ഞു.

Exit mobile version