ബ്ലാസ്റ്റേഴ്സിന്റെ ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുത്ത് മെൽബൺ സിറ്റിയും ജിറോണ എഫ്സിയും

പ്രീ സീസൺ ടൂർണമെന്റിന് മുന്നോടിയായി ക്രോസ്സ് ബാർ ചലഞ്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ ടൂർണമെന്റിൽ പങ്കെടുക്കുന്ന ജിറോണ എഫ്സിയും മെൽബൺ സിറ്റി എഫ്സിയും ബ്ലാസ്റ്റേഴ്‌സിന്റെ ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം അനസ് എടത്തോടികയാണ് ക്രോസ്സ് ബാർ ചാലഞ്ചിനു തുടക്കമിട്ടത്.

അഞ്ചു ഷോട്ടുകളിൽ ഒന്ന് ലക്ഷ്യത്തിലെത്തിക്കാൻ  അനസിന് സാധിച്ചു. അനസ് ക്രോസ്സ് ബാർ ചാലഞ്ച് ചെയ്തത് ജിറോണ എഫ്‌സിയെ ആയിരുന്നു. ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുത്തത് ജിറോണയുടെ പ്രതിരോധ താരം അലക്സ് ഗ്രാനെല്ലായിരുന്നു. മൂന്നു തവണ ലക്‌ഷ്യം കാണാൻ ലാ ലീഗ താരത്തിന് സാധിച്ചു.

ജിറോണയുടെ ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുത്തത് മെൽബൺ സിറ്റി എഫ്സിയുടെ ഗോൾ കീപ്പർ ഡീൻ ബൗസനിസായിരുന്നു. ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുത്ത താരത്തിന് ഒരു തവണ ലക്‌ഷ്യം കാണാനായി. ഫുട്ബോൾ ആരാധകരെ പ്രീ സീസൺ ടൂര്ണമെന്റിനായി ക്ഷണിച്ച താരങ്ങൾ ഫുട്ബോൾ ആരാധകരോട് ക്രോസ്സ് ബാർ ചാലഞ്ച് ഏറ്റെടുക്കാനും ആവശ്യപ്പെട്ടു.

ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രീ സീസൺ ടൂർണമെന്റ് നടക്കുക. പ്രീ സീസൺ ടൂർണമെന്റിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഇപ്പോൾ അഹമ്മദാബാദില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഫിക്സ്ചർ

ജൂലൈ 24: കേരള ബ്ലാസ്റ്റേഴ്സ് vs മെൽബൺ സിറ്റി

ജൂലൈ 27: മെൽബൺ സിറ്റി vs ജിറൊണ

ജൂലൈൻ 28: കേരള ബ്ലാസ്റ്റേഴ്സ് vs ജിറോണ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version