ടോണി വാർണർ ചെന്നൈയിൻ ഗോൾകീപ്പിങ് കോച്ച്

- Advertisement -

 

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ചെന്നൈയിൻ എഫ് സി ഗോൾകീപ്പിങ് കോച്ചായി മുൻ ട്രിനിഡാഡ് ആൻഡ് ടൊബാഗോ താരം ടോണി വാർണറെ നിയമിച്ചു.

43 കാരനായ വാർണർ തന്റെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഫുട്ബോൾ ജീവിതത്തിന്റെ അനുഭവസമ്പത്തുമായാണ് ഇന്ത്യയിലെത്തുന്നത് . ക്ലബ്‌ കരിയറിന്റെ സിംഹഭാഗവും ഇംഗ്ലണ്ടിൽ ചിലവഴിച്ച അദ്ദേഹം ലിവർപൂൾ, ഫുൾഹാം,മിൽവാൾ, ലീഡ്സ് യുണൈറ്റഡ് ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. ന്യൂ സീലൻഡിലും ഓസ്‌ട്രേലിയയിലും കളിച്ചിട്ടുള്ള അദ്ദേഹം ട്രിനിഡാഡ് ആൻഡ് ടൊബാഗോ ദേശീയ ടീമിനു വേണ്ടിയും കളത്തിലിറങ്ങി.

 

ചെന്നൈയിൽ എഫ്സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ ഒരവസരം ഒരുക്കി തന്ന മുഖ്യ പരിശീലകൻ ജോൺ ഗ്രിഗോറിക്കും ടീം മാനേജ്മെന്റിനോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തായ്‌ലൻഡിൽ പരിശീലനം തുടരുന്ന ചെന്നൈ ടീമിൽ മലയാളി താരം ഷാഹിൻലാൽ മേലൊളിയും ഗോൾകീപ്പറായുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement