എ ടി കെ കൊൽക്കത്ത കൊച്ചിയിൽ എത്തി, ഇനി അങ്കത്തിന് ഒരു നാൾ

- Advertisement -

ഐ എസ് എൽ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിനായി എടികെ കൊൽക്കത്ത കൊച്ചിയിൽ എത്തി. ഇന്നലെ രാത്രിയാണ് കൊൽക്കത്തൻ ടീം കൊച്ചിയിലേക്ക് എത്തിയത്. സൂപ്പർ സൈനിംഗ് റോബി കീൻ ഇല്ലാതെയാണ് കൊൽക്കത്ത കൊച്ചിയിലേക്ക് തിരിച്ചത്. കഴിഞ്ഞ ആഴ്ച പരിശീലനത്തിടെ പരിക്കേറ്റ കൊൽക്കത്തയുടെ റെക്കോർഡ് സൈനിംഗ് രണ്ടാഴ്ച എങ്കിലും കളം വിട്ടു നിക്കേണ്ടി വരും.

കൊൽക്കത്തയുടെ മറ്റൊരു വിദേശതാരം ബേക്കറിനും പരിക്കേറ്റിട്ടുണ്ട് എങ്കിലും കാൾ ബേക്കർ ആദ്യ മത്സരത്തിന് ഇറങ്ങിയേക്കും. നാളെ രാത്രിയാണ് ഐ എസ് എൽ ഉദ്ഘാടന മത്സരം നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സും അവസാന വട്ട ഒരുക്കങ്ങളിലാണ്. റെനെയുടെയും ഒരുപറ്റം പുതിയ താരങ്ങളുടേയും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ അരങ്ങേറ്റം കൂടിയാകും നാളെ. പരിശീലനത്തിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ വെസ് ബ്രൗണിന്റെ ആരോഗ്യം മാത്രമാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രശ്നം. എങ്കിലും താരം നാളെ മത്സരത്തിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement