തിരി ജംഷധ്പൂരിലേക്ക്, ആശംസ അറിയിച്ച് സമി ദൗത്തി

തിരി എന്നറിയുന്നു ജോസ് ലൂയിസ് എസ്പിനോസ അരോയ ഇനി ജംഷധ്പുര്‍ പ്രതിരോധത്തിലേക്ക്. രണ്ട് സീസണുകളില്‍ കൊല്‍ക്കത്തയുടെ പ്രതിരോധം കാത്ത ഈ സ്പാനിഷ് താരം ഇനി കോപ്പലാശാന്റെ കീഴിലാവും പന്ത് തട്ടുക. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരെ വിവരം തിരി തന്നെ അറിയിക്കുകയായിരുന്നു.

 

നിലവില്‍ കരാര്‍ അവസാനിച്ച തിരിയും സമീ ദൗത്തിയും ഐഎസ്എലിലെ പുത്തന്‍ ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള കരാര്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും തിരിയുടെ കാര്യത്തില്‍ മാത്രമാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുള്ളത്.

തിരിയെ ആശംസിച്ചു കൊണ്ടുള്ള ദൗത്തിയുടെ ട്വീറ്റ് ഭാവിയിലേക്കുള്ള സൂചനയായാണ് ഫുട്ബോള്‍ പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ U19 ക്രിക്കറ്റ് ടീം
Next articleബയേണിനെ ഇന്റർ മിലാൻ തളച്ചു