തിരി ജംഷദ്പൂരിൽ തുടരും

- Advertisement -

സ്പാനിഷ് താരം തിരി ജംഷദ്പൂരിൽ തന്നെ തുടരും. താരം അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. ജംഷദ്പൂർ ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് കരാർ പുതുക്കാനുള്ള പ്രധാന കാരണമെന്ന് തിരി കരാർ പുതുക്കിയതിന് ശേഷം പറഞ്ഞു.

ഇത്തവണ പ്ലേ ഓഫിന് യോഗ്യത നേടിയില്ലാ എങ്കിലും ടൂർണമെന്റിൽ ഉടനീളം തിരി ക്ലബിനായി മികച്ചുനിന്നിരുന്നു. മുമ്പ് എടികെ കൊൽക്കത്തയ്ക്ക് വേണ്ടി ആയിരുന്നു തിരി ഐ എസ് എല്ലിൽ ബൂട്ട് കെട്ടിയത്. എടികെയുടെ കൂടെ 2016-17 സീസണിൽ ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement