Site icon Fanport

അഭ്യൂഹങ്ങൾക്ക് അവസാനം, തിരി ജംഷദ്പൂരിൽ തുടരും

അഭ്യൂഹങ്ങൾക്ക് അവസാനം ഇട്ടു കൊണ്ട് തിരി ജംഷദ്പൂരിൽ തന്നെ തുടരും എന്ന് അറിയിച്ചു. ജംഷദ്പൂർ ഡിഫൻസിലെ പ്രധാന താരമായ തിരി തന്റെ കരാർ 2020 വരെ ഉണ്ടെന്നും അതുവരെ താൻ ക്ലബ് വിടില്ല എന്നും അറിയിച്ചു. അഭ്യൂഹങ്ങൾ ഒന്നും സത്യമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ തിരി ഉണ്ടാകും എന്ന് ഉറപ്പായി.

ഡിഫൻഡറായ തിരി അവസാന രണ്ടു സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ഈ സീസണിൽ ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. രണ്ട് സീസണുകളിലായി ജംഷദ്പൂരിനായി 36 മത്സരങ്ങൾ താരം കളിച്ചു. 2 ഗോളുകൾ നേടിയിട്ടും ഉണ്ട്. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. ഇതുവരെ 60 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരമാണ് തിരി. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.

Exit mobile version